പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിnിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടത്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും hിന്‍വാങ്ങാതെ മുന്നോട്ടു തന്നെ നീങ്ങിയ പൊലീസിനെ ചെറുക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍ ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് ഡല്‍ഹി പൊലീസ് നടത്തിയതെന്നും. അതേസമയം സര്‍വ്വകലാശാലയിലേക്ക് അനുവാദമില്ലാതെ കയറിച്ചെന്നാണ് പൊലീസ് ഈ ആക്രമണം അഴിച്ചുവിടത്തെന്നും ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്തുവരികയുണ്ടായി. തങ്ങളോട് പൊലീസ് അനുവാദം ചോദിച്ചിരുന്നെങ്കില്‍ നിഷേധിക്കുമായിരുന്നില്ലെന്ന് നജ്മ അക്തര്‍ പറഞ്ഞു. ക്രിമിനലുകളെയും വിദ്യാര്‍ത്ഥികളെയും വേര്‍തിരിച്ചറിയാന്‍ താന്‍ ഒരു ഉദ്യോഗസ്ഥനെ കൂടെ വിടുമായിരുന്നു. എന്നാല്‍ വിവേചനരഹിതമായ ആക്രമണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ക്യാമ്പസില്‍ ഉണ്ടായതെന്നും അവര്‍ ആരോപിച്ചു.
Post Your Comments