ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തുന്ന ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നല്‍കുന്നതാണ് നിയമമായിരിക്കുന്നത്. 1000 ശതമാനവും ഇത് ശരിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാര്‍ഖണ്ഡ് ദുംകയില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് ഈ അക്രമ സംഭവങ്ങള്‍ അഴിച്ചുവിടുന്നത്.അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ കഴിയുന്ന അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവര്‍ക്ക് ബഹുമാനം നല്‍കുകയും ചെയ്യേണ്ടത് ആവശ്‌യമാണ്. അത്രയും പീഡനങ്ങളാണ് ആ രജ്യങ്ങളില്‍ അവര്‍ക്ക് സഹിക്കേണ്ടി വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments