പടന്നക്കാട്: വീട്ടില്‍ വച്ച് മലയാളത്തില്‍ മാത്രമേ സംസാരിക്കാവൂ എന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് കരുവളത്ത് വാടക കോട്ടേഴ്സില് താമസിക്കുകയും ചെയ്യുന്ന അര്‍ഷാദി(30)നെയാണ് അയല്‍വാസി ഹാഷിം കുത്തി പരിക്കേല്‍പ്പിച്ചത്.
അര്‍ഷാദും ഭാര്യയും ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തിരുന്ന് ഹിന്ദിയില്‍ സംസാരിക്കുമ്പോഴാണ് അവിടെ എത്തിയ ഹാഷിം അര്‍ഷാദിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. .അര്‍ഷാദിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയും എന്നാല്‍ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു.
അര്‍ഷാദിന് വയറ്റത്തും കവിളത്തും ഗുരുതരമായി പരിക്കേറ്റിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഹാഷിമിനെതിരെ പോലീസ് കേസെടുത്തു.
Post Your Comments