Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം വര്‍ഗീയ ലഹളകളായി മാറുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ഗീയ സമരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിര്‍ദ്ദേശം. വ്യാജ വാര്‍ത്തകള്‍ തടയണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Read Also :  പൗരത്വബില്ലിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായതിനു പിന്നില്‍ പുറത്തുനിന്നുള്ളലരുടെ ബോധപൂര്‍വ്വമായ ഇടപെടലെന്ന് റിപ്പോര്‍ട്ട്

ക്രമസമാധാനം നിലനിര്‍ത്താനും പൊതുമുതല്‍ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി.സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button