ആലപ്പുഴ: തങ്ങള്‍ക്ക് അനുയോജ്യമായ വധുവിനേയും വരനേയും കണ്ടെത്താന്‍ ഇനി കുടുംബശ്രീ സഹായിക്കും. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിക്ക് തുടക്കമായി. ആലപ്പുഴ ജില്ലയിലാണ് കുടുംബശ്രീയുടെ ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. വധുവിനെ ആദ്യം തേടി എത്തിയത് കുമാരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്‌കുമാറാണ് . അനുയോജ്യമായ വധുവിനെ കണ്ടെത്താന്‍ ആദ്യം തന്നെ മാട്രിമോണിയലില്‍ പഞ്ചായത്ത് പ്രസിഡന്റ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീധനം വേണ്ടെന്നും ജാതി പ്രശ്‌നമല്ലെന്നും രജിസ്‌ട്രേഷന്‍ സമയത്ത് സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
വിവാഹ തട്ടിപ്പുകള്‍ തടയുക, നിര്‍ധന കുടുംബങ്ങളിലെയടക്കം വിവാഹ പ്രായമായവര്‍ക്ക് മംഗല്യഭാഗ്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെക്കുറിച്ച് കുടുംബശ്രീ ശൃംഖല വഴി തന്നെ അന്വേഷണം നടത്തിയശേഷമായിരിക്കും നടപടികള്‍ മുന്നോട്ടുപോകുക. സ്ത്രീകള്‍ക്ക് കുടുംബശ്രീ മാട്രിമോണിയില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പുരുഷന്മാര്‍ 1,000 രൂപ നല്‍കണം. അതത് പഞ്ചായത്തുകളിലെ സി.ഡി.എസ്. വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
Post Your Comments