KeralaLatest NewsNews

നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകള്‍ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സ്‌കൂളിലെ പരീക്ഷകൾക്ക് മാറ്റമില്ല. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതോടൊപ്പം സര്‍വ്വകലാശാലകള്‍. കാലിക്കറ്റ്, എംജി, കുസാറ്റ്, ആരോഗ്യ സര്‍വ്വകലാശാല, കാര്‍ഷിക സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല, കേന്ദ്ര സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല എന്നിവിടങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റിമില്ലെന്നും അതികൃതർ അറിയിച്ചിട്ടുണ്ട്.

Also read : പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ : തങ്ങളുടെ നിലപാട് അറിയിച്ച് ബസ് ഉടമകള്‍

നാളത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമിതി അറിയിച്ചത്. യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് സമരസമിതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിപ്പ് നൽകി. അക്രമ സാദ്ധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കുകയും എറണാകുളത്ത് നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് എന്നും പോലീസ് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button