Latest NewsNewsInternational

കാട്ടുതീ വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്‌നി ഭരണകൂടം

സിഡ്നി: കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം . ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീയുടെ ദുരന്തം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് സിഡ്നി ആരോഗ്യവകുപ്പ്. കടുത്ത ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളുമായി സിഡ്നിയിലും പരിസരത്തുമുള്ള നിരവധിപേര്‍ തുടര്‍ച്ചയായി ചികിത്സ തേടുകയാണെന്നാണ് റിപ്പോര്‍ട്ട്. നിത്യവും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 48ശതമാനം വര്‍ധനയാണുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also : കാട്ടുതീ പടരുന്നു: 50,000 പേരെ ഒഴിപ്പിക്കുന്നു : ഏകദേശം ഒരു ലക്ഷത്തോളം പേരുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

വന്‍തോതില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ 100 കിലോമീറ്ററിലധികം സ്ഥലത്തെ പൊന്തക്കാടുകളേയും വൃക്ഷങ്ങളേയും വിഴുങ്ങുകയായിരുന്നു. 100ലേറെ വീടുകളാണ് കത്തിച്ചാമ്ബലായത്. ലക്ഷക്കണക്കിന് ജനങ്ങളെയാണ് രാത്രിക്ക് രാത്രി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. പെര്‍ത്ത് നഗരം വരെയാണ് കാട്ടുതീ ബാധിച്ചത്. കാട്ടുതീ ബാധയെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 20 അടിയന്തര വൈദ്യസംഘങ്ങളാണ് റോയല്‍ ഓസ്ട്രലേഷ്യന്‍ കോളേജ് ഓഫ് ഫിസിഷന്‍ എന്ന ആരോഗ്യ വിഭാഗത്തില്‍ നിന്ന് ദുരന്ത മുഖത്തുണ്ടായിരുന്നത്.

shortlink

Post Your Comments


Back to top button