ന്യൂഡല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ആയിരത്തോളം പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ മേധാവി അംഖി ദാസ് മൊഴി നൽകി. പാര്‍ലമെന്ററി അന്വേഷണ സമിതിക്ക് മുൻപിൽ നേരിട്ടെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം അയച്ച മെസേജുകള്‍ ചോര്‍ത്താനാകില്ലെന്നും വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഭേദിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം അംഖി ദാസ് അറിയിച്ചു.
Read also: പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്
ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 1400 ഓളം പ്രമുഖ വ്യക്തികളുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ഇസ്രയേലി നിരീക്ഷണ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നായിരുന്നു ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വിവിധ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധരെയും വിളിച്ചുവരുത്തി പൗരന്മാരുടെ ഡാറ്റയും സുരക്ഷയും സംബന്ധിച്ച അഭിപ്രായങ്ങള്‍ പാനല്‍ ആരാഞ്ഞിരുന്നു.
Post Your Comments