![modi and rahul gandhi](/wp-content/uploads/2019/08/modi-and-rahul-gandhi.jpg)
റാഞ്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം പ്രചരിപ്പിക്കുന്നവരെ അതിവേഗം തിരിച്ചറിയാന്‍ സാധിക്കും.
അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും അകന്ന് നില്ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.സമാധാന മാര്‍ഗത്തിലൂടെയാണ് അവര്‍ തങ്ങളുടെ അഭിപ്രായം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോഴും പാകിസ്താന് ചെയ്തതെന്താണോ അത് തന്നെയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments