കൊച്ചി : കേരള ഗവർണർ ആരിഫ് മുഹമമ്മദ് ഖാന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കുസാറ്റിൽ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാൻ എത്തിയ ഗവര്‍ണര്‍ക്ക് നേരെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധമുണ്ടായി. കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നില്‍ പ്രകടനമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു വഴിയിലൂടെ ഗവര്‍ണറെ പോലീസ് സര്‍വകലാശാലയിലെത്തിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് നീങ്ങരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയിൽ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദങ്ങള്‍ തന്നെ നേരില്‍ക്കണ്ട് പറയാം. അക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാല്‍ രാജ്ഭവന്റെ പരിസരം ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ വേദിയാകുകയാണ് ചെയ്തതെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്ബോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments