ന്യൂഡല്‍ഹി: പാക്കിസ്ഥാൻ പാഠം പഠിച്ചു. പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന് പാകിസ്താന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ വ്യോമസേനാ തലവന്‍ ബി.എസ് ധനോവ പറഞ്ഞു. തിരിച്ചടി എപ്പോള്‍, എവിടെവെച്ച് എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചണ്ഡീഗഡില്‍ ആര്‍മിയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഇക്കാര്യം ധനോവ പറഞ്ഞത്.
ഫെബ്രുവരി 27-ന് ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാപുകള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ പാകിസ്ഥാന് ആക്രമണം നടത്തിയിരുന്നു. ഇത് പാകിസ്ഥാനെ ലക്ഷ്യമിടുന്നതിന് കാരണമായി. അതേസമയം ബലാക്കോട്ടില്‍ നടന്ന ആക്രമണം രാജ്യങ്ങളുടെ ശക്തിയും കഴിവും തെളിയിക്കാനുള്ള അവസരം മാത്രമായിരുന്നുവെന്നാണ് പാകിസ്താന് അവകാശപ്പെടുന്നത്.
ബലാക്കോട്ടിലെ ആക്രമണം പാകിസ്താനും ജെയ്ഷെ മുഹമ്മദിനും ഒരു താക്കീതാണ്. അത്തരത്തില്‍ ഒരു ആക്രമണം പാകിസ്താനില്‍ എപ്പോള്‍ എവിടെ വേണമെങ്കിലും നടക്കുമെന്നാണ് ബലാക്കോട്ടിലൂടെ ഇന്ത്യ നല്കിയ സന്ദേശം.
1993-ലെ ബോംബ് സ്ഫോടനം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവ നടന്നിട്ടും ഇന്ത്യ പ്രതികരിച്ചിരുന്നില്ല. 2016 ല്‍ ഉറിയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാകിസ്താനെതിരെ പ്രതികരിച്ച് തുടങ്ങിയത്. ഇതോടെ മണ്ണിന് നേരയുണ്ടാകുന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പ്രതികരിക്കുമെന്ന സന്ദേശമാണ് പാകിസ്താനിന് നല്‍കിയത്.
Post Your Comments