ഡല്‍ഹി : പൗരത്വനിയമ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ ശരിയ്ക്ക് പഠിയ്ക്കൂ എന്നിട്ട് സമരത്തിനിറങ്ങൂ… സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്ര-ആഭ്യന്തരമന്ത്രി അമിത് ഷാ.
പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് നിയമത്തിന് ഒരു അവസരം നല്‍കിനോക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കുട്ടികളെ വഴിതെറ്റിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസും, ഡല്‍ഹിയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന ആം ആദ്മി പാര്‍ട്ടിയും, ബംഗാളില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ത്രിണമൂലം വിദ്യാര്‍ത്ഥികളെ കരുവാക്കി അക്രമത്തിന്റെയും അശാന്തിയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ഒരാളുടെയും പൗരത്വം റദ്ദാക്കാനുള്ള ശക്തി ബില്ലിനില്ലെന്ന് പറഞ്ഞ അമിത് ഷാ, വിദ്യാര്‍ത്ഥികള്‍ ബില്ല് വിശദമായി പഠിക്കണമെന്നും ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് പുതിയ നിയമമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വീണ്ടും ആവര്‍ത്തിച്ചു.
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.</p>
വീസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി
Post Your Comments