
ലണ്ടൻ: ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ റാവു. നിലവിലെ ലോകസുന്ദരിയായ വനെസ പോൻസെ ടോണിയെ കിരീടമണിയിച്ചു.
ടോണിയുടെ പിതാവ് ഇന്ത്യൻ വംശജനാണ്. ദക്ഷിണാഫ്രിക്കക്കാരി സോസിബിനി ടുൻസി വിശ്വസുന്ദരിപ്പട്ടം നേടിയതിനു പിന്നാലെയാണു മറ്റൊരു കറുത്തവർഗക്കാരി ലോകസുന്ദരിയാകുന്നത്.
Post Your Comments