Latest NewsIndiaNews

സവർക്കർ പരാമർശം; രാ​ഹു​ൽ ഗാന്ധിക്കെതിരെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്ന് സ​വ​ര്‍​ക്ക​റു​ടെ ചെ​റു​മ​ക​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കു​മെ​ന്ന് വ്യക്തമാക്കി സ​വ​ര്‍​ക്ക​റു​ടെ ചെ​റു​മ​ക​ന്‍ ര​ഞ്ജി​ത് സ​വ​ര്‍​ക്ക​ര്‍. റേ​പ്പ് ഇ​ന്ത്യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ ത​ന്‍റെ പേ​ര് രാ​ഹു​ല്‍ സ​വ​ര്‍​ക്ക​ര്‍ എ​ന്ന​ല്ല, രാ​ഹു​ല്‍ ഗാ​ന്ധി​യെ​ന്നാണെന്ന് രാഹുൽ പറഞ്ഞത്.  ഇതിന്റെ പശ്ചാത്തലത്തിലാണ് ര​ഞ്ജിത്ത് കേസ് കൊടുക്കുമെന്ന് അറിയിച്ചത്. ​ശനി​യാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെയായിരുന്നു രാഹുലിന്റെ വിവാദപരാമർശം.

Read also: സവർക്കറെ അപമാനിക്കരുത്, രാഹുലിനെതിരെ പ്രതിഷേധവുമായി ശിവസേന

രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ശി​വ​സേ​ന​യു​ടെ ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഹി​ന്ദു​ത്വ​മാ​ണ്. അ​തി​നാ​ല്‍ രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്ധ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button