ദുംക: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കനക്കുന്നതിനിടെ അക്രമത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന അസമിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് അകന്നു നില്‍ക്കുന്ന അസമിലെ സഹോദരീ സഹോദരന്മാരെ അഭിനന്ദിക്കുന്നുവെന്നും സമാധാന മാര്‍ഗത്തിലൂടെയാണ് അവര്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. അക്രമം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്നവരുമാണ്. അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതോടെ അവര്‍ കൊള്ളിവെപ്പ് നടത്തുന്നു. അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാര്‍ലമെന്റ് കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. യുവാക്കളെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Prime Minister Narendra Modi in Dumka, Jharkhand: Congress & their allies are creating a ruckus. They are doing arson because they did not get their way. Those who are creating violence can be identified by their clothes itself. https://t.co/UDb7gDJg6S
— ANI (@ANI) December 15, 2019
Post Your Comments