തിരുവനന്തപുരം: കേരളാ പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വയ്ക്കുന്ന ബരേ തൊപ്പി സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ വരെയുള്ളവര്‍ക്ക് നല്‍കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിലാണ് ഇപ്പോള്‍ തമ്മിലടി നടക്കുന്നത്.
ഉന്നത ഉദ്യേ്യാഗസ്ഥരെ പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാനാണ് ബരേ തൊപ്പികളുപയോഗിക്കുന്നത്. എന്നാല്‍ സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ക്ക് തൊപ്പി നല്‍കിയാല്‍ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിഎസ് ഉദ്യോഗസ്ഥരും സീനിയര്‍ പോലീസ് അസോസിയേഷനും രംഗത്ത് വന്നിരിക്കുന്നത്.
നിലവില്‍ സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ വരെ പി ക്യാപ്പാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ തൊപ്പികള്‍ ജോലിക്ക് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബരേ തൊപ്പികള്‍ ഉപയോഗിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്.
തമ്മിലടി കൂടിയപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നീല ബരേ തൊപ്പിയും മറ്റുള്ളവര്‍ക്ക് കറുത്ത ബരേ തൊപ്പിയും നല്‍കാന്‍ ഡിജിപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Post Your Comments