തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയ്ക്ക് പുറമെ ഭരണപ്രതിസന്ധിയും. ് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍കൂടി കേന്ദ്രമന്ത്രാലയങ്ങളിലേക്കു പോകുന്നു. ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് അര്‍ഹമായ കേന്ദ്ര ഡെപ്യൂട്ടേഷന്‍ സ്വീകരിച്ച് കേരളംവിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റിലും അഡീഷണല്‍ സെക്രട്ടറിമാരായാണ് നിയമനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്‌ബോഴാണ് ഇരുവരും കേന്ദ്രത്തിലേക്ക് പോകുന്നത്.
1989 ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ മനോജ് ജോഷി ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അഡീഷണല്‍ചീഫ് സെക്രട്ടറിയാണ്. തോമസ് ഐസക് ധനമന്ത്രിയായ 2016 മുതല്‍ മനോജ് ജോഷിയാണ് വകുപ്പുമേധാവി. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുടെ തസ്തിക താത്കാലികമായി ഉയര്‍ത്തിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചത്.
1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സഞ്ജീവ് കൗശിക്. സ്ഥാനക്കയറ്റത്തോടെയാണ് നിയമനം.
* നിര്‍ണായകചുമതല വഹിക്കാന്‍ പ്രാപ്തിയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഭാവം. ഇത് ഭരണപ്രതിസന്ധിക്കും ഇടയാക്കും
* ഡെപ്യൂട്ടേഷനുപോയവര്‍ക്കുപകരം രണ്ടുതസ്തികകളിലും പുതിയ സെക്രട്ടറിമാരെ കണ്ടെത്തണം. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല ഇപ്പോള്‍ വഹിക്കുന്നുണ്ട്. നിര്‍ണായകമായ ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതു സംസ്ഥാന സര്‍ക്കാറിന് വെല്ലുവിളിയാകും
Post Your Comments