ആലപ്പുഴ: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കോടതി നടത്തിയ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്‍. കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജഡ്ജിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും കുറ്റം ചെയ്തവരെ വേണം വിമര്‍ശിക്കേണ്ടതെന്നും മന്ത്രി പറയുകയുണ്ടായി. ആലപ്പുഴയില്‍ ശവക്കോട്ട പാലത്തിന്റെ വീതി കൂട്ടല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിയെ താന്‍ ആലപ്പുഴയ്ക്ക് ക്ഷണിക്കാന്‍ പോവുകയാണ്. ചിലയിടങ്ങളില്‍ കുഴപ്പമുണ്ട്. അത് പരിഹരിക്കാന്‍ നടപടിയെടുത്തു കൊണ്ടിരിക്കുന്നു. അല്ലാതെ മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യമില്ല. നമ്മള്‍ കേരളത്തിലാണ് ജീവിക്കുന്നത്. എന്തോ പുതിയ കാര്യം പോലെയാണ് ഇത് കാണുന്നത്. കോടതികളില്‍ എത്ര ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു.അത് ജഡ്ജിമാരുടെ കുറ്റമാണോ. കോടതിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. ഒരു ദാരുണസംഭവമുണ്ടായപ്പോള്‍ കോടതി പ്രതികരിച്ചു. അത് സ്വാഭാവികമാണെന്ന് ജി. സുധാകരൻ പറയുകയുണ്ടായി. കുറ്റം ചെയ്തവരിലേക്ക് തിരിയണം. അല്ലാതെ പൊതുവേ പറയരുത്. ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments