Latest NewsIndiaNews

കളി കാര്യമായി; പേനയെ ചൊല്ലിയുളള തർക്കത്തെ തുടര്‍ന്ന് സഹപാഠി വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

ജയ്പൂര്‍: പേനയെ ചൊല്ലിയുളള തർക്കത്തെ തുടര്‍ന്ന് സഹപാഠി 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയെ കസ്റ്റഡിയിലെടുത്ത പോലീസ് മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തു. കൊലപാതകം മറച്ചുവെച്ചതും രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

പായല്‍ എന്ന പെണ്‍കുട്ടിയെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്തുനിന്ന് ലഭിച്ചത്. ജയ്പൂരിലെ ചക്‌സു എന്ന സ്ഥലത്താണ് സംഭവം.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പരീക്ഷയ്ക്കിടെ പായലും സഹപാഠികളും പേനയെ ചൊല്ലി വഴക്കിട്ടിരുന്നു. പേന നഷ്ടപ്പെട്ടതിനെ ചൊല്ലി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പായലിനെ കളിയാക്കി. തുടര്‍ന്ന് സഹപാഠിയുടെ വീട്ടിലേക്ക് പായല്‍ എത്തി. പായലിന്റെ സഹപാഠികളെ ചോദ്യം ചെയ്തപ്പോഴാണ് പേനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തിയത്.

ALSO READ: അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ; സംഭവം കായംകുളത്ത്

ഈ സമയം പെണ്‍കുട്ടി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇവിടെ വെച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ പെണ്‍കുട്ടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പായലിനെ കൊലപ്പെടുത്തി. ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന്റെ താഴെ കൊണ്ടുപോയി ഇട്ടുകയായിരുന്നു. സംഭവങ്ങള്‍ പെണ്‍കുട്ടി അമ്മയോടും സഹോദരനോടും വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പായലിന്റെ ശരീരം കല്ലുകെട്ടി കുളത്തില്‍ താഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button