ജയ്പൂര്‍: വായ്പയിലെ കുടിശ്ശികയായ അമ്പത് പൈസ തിരിച്ചടക്കാത്തതിന് നടപടിയെടുത്ത് ബാങ്ക് അധികൃതർ. ജിതേന്ദ്ര സിങ് എന്നയാളുടെ വീട്ടിലാണ് എസ്ബിഐ ജീവനക്കാര്‍ രാത്രിയിലെത്തി നോട്ടീസ് പതിപ്പിച്ചത്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. നട്ടെല്ല് രോഗിയായ ജിതേന്ദ്രക്ക് ബാങ്ക് നടത്തിയ അദാലത്തില്‍ പങ്കെടുത്ത് അമ്പതുപൈസ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ബാങ്ക് നടപടിയെടുത്തത്. അതേസമയം, കുടിശ്ശിക തിരിച്ചടക്കാനായി പിതാവ് ബാങ്കില്‍ എത്തിയെങ്കിലും അടക്കാന്‍ സമ്മതിച്ചില്ലെന്ന് ജിതേന്ദ്ര പറയുന്നതായി എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments