കൊച്ചി: ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും ആധുനിക ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനെതിരെയെന്ന പേരില്‍ നടത്തുന്ന ഹർത്താലിന് പിന്നിൽ മതഭീകരവാദികളാണ്. ഹിന്ദു, ക്രൈസ്തവ മത വിശ്വാസികള്‍ക്ക് വിരുദ്ധമാണ് ഈ ഹര്‍ത്താല്‍. വാട്‌സ് ആപ് ഹര്‍ത്താല്‍ നടത്തിയ ഭീകര പ്രസ്ഥാനം ഈ ഹര്‍ത്താലിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read also: പൗരത്വ ഭേദഗതി ബിൽ; ചില രാഷ്ട്രീയ പാർട്ടികൾക്ക് വയറുവേദന ഉണ്ടാക്കിയെന്ന് അമിത് ഷാ
ഏതെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തര്‍വാദിത്വം സംസ്ഥാന ഭരണകൂടത്തിനാണ്. പൗരത്വ ബില്ലില്‍ വിദേശി മുസ്ലീങ്ങളോട് വിവേചനമെന്ന് പറയുന്നുണ്ടെങ്കില്‍ ഈ വിവേചനം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. സമരം ചെയ്യുന്നവര്‍ ഭരണഘടനക്കെതിരെയും സമരം നടത്തുമോയെന്നും ബി.ഗോപാലകൃഷ്‌ണൻ ചോദിക്കുകയുണ്ടായി.
Post Your Comments