Latest NewsLife Style

വയലറ്റ് കാബേജും ആരോഗ്യവും

 

വയലറ്റ് കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാള്‍ ആരോഗ്യ ഗുണങ്ങളില്‍ കേമനാണ് പാര്‍പ്പിള്‍ കാബേജ്. പര്‍പ്പിള്‍ കാബേജ് അഥവാ റെഡ് കാബേജ് Brassicaceae കുടുംബത്തില്‍പ്പെട്ടതാണ്. പച്ചകാബേജിന്റെ രുചിയില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി..

ഒരു കപ്പ് (89 ഗ്രാം) പര്‍പ്പിള്‍ കാബേജില്‍ 28 കാലറി മാത്രമേ ഉള്ളൂ. 7 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകള്‍, 1 ഗ്രാം പ്രോട്ടീന്‍, ജീവകം സി, കെ, എ, മാംഗനീസ്, ജീവകം B6, ഫോളേറ്റ്, തയാമിന്‍, റൈബോഫ്‌ലേവിന്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം ഇവയും ഉണ്ട്. പച്ച കാബേജിനേക്കാള്‍ പത്തിരട്ടി ജീവകം എ പര്‍പ്പിള്‍ കാബേജിലുണ്ട്.

പര്‍പ്പിള്‍ കാബേജിലെ ജീവകം എ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാര്‍ ഡീജനറേഷന്‍, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താന്‍ പര്‍പ്പിള്‍ കാബേജിലെ പോഷകങ്ങള്‍ സഹായിക്കും.

കാലറി വളരെ കുറവാണിതിന്. നാരുകളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പര്‍പ്പിള്‍ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചെറിയ അളവില്‍ പ്രോട്ടീനും ഇതിലുണ്ട്.

പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയ സംയുക്തങ്ങള്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. കാബേജിലെ ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചര്‍മത്തെ ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ജീവകം എയും ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു. പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയ സള്‍ഫര്‍ കെരാറ്റിന്‍ ഉല്‍പാദനത്തിന് ആവശ്യമാണ്. ആരോഗ്യമുള്ള തലമുടി, നഖങ്ങള്‍, ചര്‍മം ഇവയ്‌ക്കെല്ലാം പിന്നില്‍ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ആണ്.

പര്‍പ്പിള്‍ കാബേജില്‍ ഗ്ലൂട്ടാമിന്‍ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അള്‍സര്‍ മൂലമുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ ഇത് ഉത്തമമാണ്. പര്‍പ്പിള്‍ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത്

ധാതുക്കള്‍ ധാരാളം അടങ്ങിയ പര്‍പ്പിള്‍ കാബേജ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകള്‍ക്ക് ആരോഗ്യമേകും. മഗ്‌നീഷ്യം, കാല്‍സ്യം, മാംഗനീസ്, മറ്റു ധാതുക്കള്‍ ഇവ പര്‍പ്പിള്‍ കാബേജിലുണ്ട്. ഇവ എല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. സന്ധിവാതം, ഓസ്റ്റിയോപോറോസിസ്, എല്ലുകള്‍ക്കുണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഇവയെ പ്രതിരോധിക്കാനും എല്ലുകളുടെ മിനറല്‍ ഡെന്‍സിറ്റി കൂട്ടാനും പര്‍പ്പിള്‍ കാബേജ് സഹായിക്കും.

പര്‍പ്പിള്‍ കാബേജില്‍ ജീവകം ബി കോംപ്ലക്‌സ് ഉണ്ട്. ഇത് ചില മെറ്റബോളിക് എന്‍സൈമുകള്‍ക്കും കോശങ്ങളിലെ മെറ്റബോളിസത്തിനും ആവശ്യമാണ്. പര്‍പ്പിള്‍ കാബേജിന്റെ ഉപയോഗം ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button