വിദഗ്ധരുടെ അഭിപ്രായത്തിൽ, ലളിതമായ ആലിംഗനം ബന്ധത്തെ ശക്തിപ്പെടുത്തും. ആലിംഗനം സ്നേഹത്തിന്റെ ഏറ്റവും മധുരമായ പ്രകടനമായി കണക്കാക്കപ്പെടുന്നു. ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആലിംഗനം നിങ്ങളെ അനുവദിക്കുന്നു.
ആലിംഗനം ചെയ്യുന്നതിന്റെ ചില ഗുണങ്ങൾ ഇവയാണ്;
പിരിമുറുക്കം ഒഴിവാക്കുന്നു: ആലിംഗനം ഒരു സ്ട്രെസ് റിലീവറാണ്. ആലിംഗനം കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കും. നമ്മൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ പുറത്തുവിടുന്ന സ്ട്രെസ് ഹോർമോണാണ് കോർട്ടിസോൾ. ഇതിന്റെ അളവ് കുറയുമ്പോൾ അത് നമുക്ക് ശാന്തതയും വിശ്രമവും നൽകുന്നു. അതിനാൽ, നിങ്ങൾക്ക് സ്ട്രെസ് തോന്നുമ്പോഴെല്ലാം, പോയി ആരെയെങ്കിലും കെട്ടിപ്പിടിക്കുക.
പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു: രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ആലിംഗനം പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയിൽ നിന്ന് ആശ്വാസം നൽകാനും ആലിംഗനത്തിന് കഴിയും.
പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഉക്രൈൻ
ഉത്കണ്ഠ കുറയ്ക്കുന്നു: സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആലിംഗനം ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു: നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ, ശരീരം ഓക്സിടോസിൻ അല്ലെങ്കിൽ കഡിൽ ഹോർമോൺ എന്ന രാസവസ്തു പുറത്തുവിടുന്നു. ഈ ഹോർമോൺ നമ്മെ കൂടുതൽ സന്തോഷിപ്പിക്കുന്നു.
മികച്ച ബന്ധം സ്ഥാപിക്കാൻ സഹായിക്കും: മനുഷ്യർക്ക് വാക്കാലുള്ള ആശയവിനിമയം കൂടാതെ, ആലിംഗനം ഉൾപ്പെടെയുള്ള വികാരങ്ങൾ സ്പർശനത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments