KeralaLatest NewsNews

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു : : ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു : വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിവിധ സ്ഥലങ്ങളില്‍ പിടിച്ചിടുന്ന ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ട്രാക്കില്‍ പണി നടക്കുന്നതിനെ തുടര്‍ന്നാണ് ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഗൊരഖ്പുരില്‍നിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, മൂന്ന്, അഞ്ച്, ഒന്‍പത്, 10, 12 തീയതികളില്‍ പുറപ്പെടുന്ന ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസും (12511) ബറൗനിയില്‍നിന്ന് 16, 23, 30, ജനുവരി ആറ് തീയതികളില്‍ പുറപ്പെടുന്ന ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസും (12521) കാന്‍പുര്‍, ഗ്വാളിയര്‍, ഝാന്‍സി വഴി സര്‍വീസ് നടത്തും.

Read Also : ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം : വിവിധ സ്‌റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും

സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ ട്രാക്കില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന ചില തീവണ്ടികള്‍ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) കോയമ്ബത്തൂര്‍-ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ ഒന്നേകാല്‍ മണിക്കൂറും തിരുവനന്തപുരം-മുംബൈ എക്‌സ്പ്രസ് (16332) കോയമ്ബത്തൂര്‍ -തിരുപ്പുര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ 65 മിനിറ്റും തിരുവനന്തപുരം -ഇന്ദോര്‍ അഹല്യനഗരി എക്‌സ്പ്രസ് (22646) തിരുപ്പുര്‍ -ഈറോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ 25 മിനിറ്റും വൈകിയോടും.

15-ന് പുറപ്പെടുന്ന കൊല്ലം-ഹൈദരാബാദ് പ്രത്യേകതീവണ്ടി (07110) അരമണിക്കൂറും 16-ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) 115 മിനിറ്റും എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) 100 മിനിറ്റും കോയമ്ബത്തൂര്‍- ഊത്തുകുളി സ്റ്റേഷനുകള്‍ക്കിടയില്‍ വൈകിയോടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button