ടിക് ടോക്കിലെ താരമാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍. മകള്‍ സൗഭാഗ്യയുമൊത്തുള്ള താരാ കല്യാണിന്റെ വീഡിയോ ആരാധകരേറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഒരു പ്രായമേറിയ സ്ത്രീക്ക് 50 രൂപ നല്‍കിയ ശേഷം ആ വിഡിയോ ടിക് ടോകിലിട്ടതിനാണ് താരാ കല്യാണിനെതിരെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ‘ഹലോ ഫ്രണ്ട്‌സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം. ദൈവത്തിന് നന്ദി’ എന്നുമാണ് താര ടിക് ടോക് വിഡിയോയില്‍ പറയുന്നത്.
‘പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’… തുടങ്ങി ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം ട്രോളുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ വീഡിയോ പേജില്‍ നിന്നും മാറ്റിയിട്ടുണ്ട്.
Post Your Comments