തിരുവനന്തപുരം: വലയസൂര്യഗ്രഹണം കാണാൻ തയ്യാറെടുത്ത് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബര്‍ 26നാണ് സൂര്യഗ്രഹണം കാണാനാകുക. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെയാണ് കാണാൻ സാധിക്കുന്നത്. ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തര്‍ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂര്‍ണതയില്‍ കാണാന്‍ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും കാണാൻ സാധിക്കും. അടുത്ത വലയസൂര്യഗ്രഹണം നടക്കുന്നത് 2031 മെയ് 21നാണ്.
Post Your Comments