![](/wp-content/uploads/2019/12/xarmz8k5xag7jcrp_1576327960.jpeg)
മുംബൈ: റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നും തന്റെ പേരിന്റെ കൂടെ സവർക്കർ എന്നല്ല എന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനു മറുപടിയുമായി ശിവസേന.ശിവസേന വക്താവ് സഞ്ജയ് റൗത് ആണ് രാഹുലിനെതിരെ രംഗത്തെത്തിയത്.
“ഞങ്ങൾ മഹാത്മാ ഗാന്ധിയെയും പണ്ഡിറ്റ് നെഹ്രുവിനെയും ബഹുമാനിക്കുന്നുണ്ട്, നിങ്ങൾ വീർ സർക്കാരിനെ അപമാനിക്കരുത്.ബുദ്ധിയുള്ള ആളുകൾക്ക് കൂടുതൽ വിശദീകരണം നൽകാതെ തന്നെ കാര്യം മനസ്സിലാകും” എന്നും റൗത് ട്വീറ്റ് ചെയ്തു.
‘ശിവസേന രാഹുലിന്റെ സവർക്കർ പരാമർശത്തിൽ പിന്തുണക്കുന്നത് കാത്തിരിക്കുന്നു ‘- ബിജെപി
നേരത്തെ വിഡി സവര്‍ക്കര്‍ ഭീരുവാണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പിന്തുണയ്ക്കുന്നതും പ്രതിരോധിക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞിരുന്നു.
Post Your Comments