കൊച്ചി: കേരളത്തിലേക്ക് ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളിലെ റോഹിങ്ക്യകളുടെ പ്രവാഹം. ഇവര്‍ കൊച്ചിയില്‍ താവളമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് ബ്യൂറോയാണ് കൊച്ചി കേന്ദ്രമാക്കി ഇവര്‍ നിരന്തരമായി ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. കൊച്ചിയില്‍ തങ്ങിയശേഷം അവിടുന്ന് ആസ്ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കൊച്ചിയില്‍ എത്തുന്ന ഇവര്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളേടും കൂടിയാണ് പുറത്തേക്ക് കടക്കുന്നത്. മനുഷ്യക്കടത്ത് ശൃംഖല കൊച്ചി കേന്ദ്രമാക്കുന്നുവെന്നും അവരാണ് ഇത്തരത്തില്‍ റോഹിങ്ക്യകളെ നിയമ വിരുദ്ധമായി പുറത്തേക്ക കടത്തുന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
2018 ല്‍ കൊച്ചിയില്‍ നിയമവിരുദ്ധമായി മനുഷ്യക്കത്തു നടത്തുന്നതായി കേരള പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് കൊച്ചിയില്‍ നിന്നും വീണ്ടും മനുഷ്യക്കടത്തിന്റെ റിപ്പോര്‍ട്ട് വരുന്നത്. .കൊച്ചിയില്‍ എത്തപ്പെടുന്ന ഇവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടും സംഘം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. കേരള പോലീസിന്റെ അന്വേഷണത്തില്‍ മനുഷ്യക്കടത്ത് സംഘത്തലെ സുമിത് ബാരുവ ഹൈദരാബാദില്‍ നിന്ന് പിടിയിലായിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായറിന്റെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ നിരവധി ആളുകളാണ് പിടിയിലായിരിക്കുന്നത്.
Post Your Comments