തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടികളുടെ കീഴിലുള്ള ജില്ലാസഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് തിരിച്ചടി. സഹകരണ ബാങ്കുകള്‍ പ്രവാസി നിക്ഷേപം വാങ്ങുന്നത് സംബന്ധിച്ച് പുതിയ നിയമം വന്നു . പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാ സഹകരണബാങ്കുകളുടെ അനുമതി റിസര്‍വ് ബാങ്ക് റദ്ദാക്കി. കേരളബാങ്ക് രൂപവത്കരിച്ചതോടെ ജില്ലാ സഹകരണബാങ്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ റിസര്‍വ്ബാങ്ക് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രവാസി നിക്ഷേപം വാങ്ങാന്‍ അനുമതിയുണ്ടായിരുന്ന കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകളുടെ അനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്.
Read Also : ഇവര്‍ ജപ്തികൂടി താങ്ങുമോ? സര്‍ക്കാര്‍ ഉത്തരവിനെ മാനിക്കാതെ ബാങ്കുകള്‍
കോഴിക്കോട് ജില്ലാബാങ്കില്‍ 90 കോടി രൂപ പ്രവാസി നിക്ഷേപമാണ് നിലവിലുള്ളത്. ഇത് അടുത്ത ആറുമാസത്തിനുള്ളില്‍ തിരികെനല്‍കണമെന്നാണ് നിര്‍ദേശം. പുതിയ നിക്ഷേപം വാങ്ങാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സഹകരണബാങ്കിന്റെ പ്രവര്‍ത്തനമികവ് അനുസരിച്ചുമാത്രമേ കേരളബാങ്കിന് ആധുനിക ബാങ്കിങ് ലൈസന്‍സുകള്‍ നിലനിര്‍ത്താനാവൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ലൈസന്‍സിലാണ് കേരളബാങ്ക് പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ടാണിത്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നല്‍കാനാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
അവസാന മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവര്‍ഷം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാര്‍ഡിന്റെ പരിശോധനാറിപ്പോര്‍ട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് റിസര്‍വ്ബാങ്ക് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍. ഇതില്‍ മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം എന്നതു മാത്രമാണ് കേരളാബാങ്കിന് ഇപ്പോള്‍ പാലിക്കാനാവുന്നത്.
Post Your Comments