തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പ്രളയം വരുത്തിവെച്ച ദുരിതങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല. അതിനിടയിലാണ് ബാങ്കുകാരുടെ ഭാഗത്തു നിന്നുള്ള തിരിച്ചടികൂടി ഏല്‍ക്കേണ്ടി വരുന്നത്. ഈ മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവിലയാണ് ബാങ്കുകാര്‍ കല്‍പ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് പ്രളയബാധിത പ്രദേശങ്ങളില്‍ ജപ്തി നടപടിയുമായി സഹകരണ ബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണന്ന ഉത്തരവും ജീവനക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012ലാണ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ഇരിട്ടി ശാഖയില്‍ നിന്ന് മാതാവ് സരോജിനിയുടെ പേരിലുളള മുപ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി മകന്‍ ജയചന്ദ്രന്‍ രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി അടച്ച് വന്നിരുന്ന ഗഡുക്കള്‍ ഇടക്ക് മുടങ്ങി. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി സ്ഥലം ജപ്തി ചെയ്യുകയായിരുന്നു. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണെന്ന ഉത്തരവു കൂടി നിലനില്‍ക്കെയാണ് സഹകരണ സംഘം ജോ.രജിസ്ട്രാരുടെ നിയന്ത്രണത്തിലുളള ജില്ലാ സഹകരണ ബാങ്ക് വ്യാപകമായ ജപ്തി നടപടികളിലേക്ക് നീങ്ങുന്നത്. പ്രളയബാധിതരെ ഇരുട്ടിലാക്കുന്ന നടപടികളാണ് ബാങ്കുകള്‍ സ്വീകരിച്ചു വരുന്നത്.
Post Your Comments