KeralaLatest NewsNews

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വൈകും; ചർച്ച പരാജയപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം വൈകുമെന്ന് റിപ്പോർട്ട്. പ്രശ്‌നം പരിഹരിക്കാൻ ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം പരാജയപ്പെട്ടു. റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാതെ വന്നതോടെ അറ്റകുറ്റ പണി നടക്കാത്ത സ്ഥിതിയാണുള്ളതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്‌ന പരിഹാര സാധ്യത തേടി അടുത്ത ആഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും.

43 തവണ കുടിവെള്ള പദ്ധതി ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ പൈപ്പ് പൊട്ടി. ഓരോ തവണ പൊട്ടുമ്പോഴും ലക്ഷക്കണക്കിനാളുകൾക്കാണ് ആലപ്പുഴയിൽ കുടിവെള്ളം മുടങ്ങുന്നത്. തകഴി ഭാഗത്തെനിലവാരം കുറഞ്ഞ ഒന്നരകിലോമീറ്റർ പൈപ്പ് മൂന്നുമാസത്തിനുള്ളിൽ പൂർണമായും മാറ്റി സ്ഥാപിച്ച് ശാശ്വതപരിഹാരം കാണാനായിരുന്നു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഡിസംബർ 15ന് ആരംഭിക്കേണ്ട പണി വൈകും.

ALSO READ: പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും പരിചിതമായ സരസ്വതി നദിയുടെ അവശിഷ്ടങ്ങള്‍ കണ്ടു പിടിച്ച് ശാസ്ത്രലോകം

ജലവിഭവ, പൊതുമരാമത്ത് ,ധനമന്ത്രിമാർ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ ആലപ്പുഴയിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. തിരുവല്ല അമ്പലപ്പുഴ റോഡ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ഒപ്പം പഴയ കരാറുകാരനെ തത്ക്കാലം മാറ്റി നിർത്താനാകില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ് മന്ത്രിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button