Latest NewsIndiaNews

മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ല; മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി

ന്യൂഡൽഹി: മാലിദ്വീപ് സന്ദർശിക്കാനുള്ള വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ അഭ്യര്‍ത്ഥന സർക്കാർ തള്ളി. മത സ്പർദ്ധയും സാമുദായിക ലഹളയും ഇവിടെ നടക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ താമസിക്കുന്ന നായിക്, സാമുദായിക ലഹള ഉണ്ടാക്കുകയും ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന് വിചാരണ നേരിടുകയാണ്. 2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും നായിക് അന്വേഷണം നേരിടുന്നുണ്ട്.

ALSO READ: വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരം; കാലിടറി വീണ നരേന്ദ്രമോദിയെ പിടിച്ചുയർത്തി സുരക്ഷാസേന: വിഡിയോ

സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന അഞ്ചാമത്തെ ഈസ്റ്റ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യന്‍ ഭരണാതികാരി മഹാതിര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നായിക്കിനെ കൈമാറുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. സാക്കിര്‍ നായിക് മാലിദ്വീപിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ തങ്ങള്‍ അത് അനുവദിച്ചില്ലെന്ന് മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button