KeralaLatest NewsNews

പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും  കണ്ണൂരിൽ നാല് യുവാക്കൾ  പിടിയിൽ

.പൊലീസുമായി തര്‍ക്കവും വാക്കേറ്റവും പിടിവലിയും നടത്തിയതിന് നാല് യുവാക്കളെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വളപട്ടണത്താണ് സംഭവം നടന്നത്. വാഹനപരിശോധനയ്ക്കെത്തിയ  പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം. പോലീസിനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്‍ത സംഭവമാണ് പിടിവലിയില്‍ കലാശിച്ചത്.

നിഷാദ്, ഇര്‍ഷാദ്, മിന്‍ഹാജ്, നവാബ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button