കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് ജി സുധാകരന്‍. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അല്ലാതെ പൊതുവെ പറയരുത്. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മൂക്കില്‍ വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് ചോദിച്ച മന്ത്രി ജഡ്ജിമാരും ജീവനക്കാരും കുറവുള്ളതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു.
ALSO READ: മന്ത്രി ജി.സുധാകരനെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ കേസ്; സിപിഐ ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ പുറത്ത്
എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം ഏഴ് കോടി രൂപയാണ് കൊടുത്തത്. ഒക്ടോബറില്‍ പണം കൈമാറിയിരുന്നു. മരണം സംഭവിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
Post Your Comments