Latest NewsKeralaNews

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെകെ ശൈലജ

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആന്ധ്രയില്‍ കൊണ്ടുവന്ന നിയമം വേണമെങ്കിൽ  കേരളത്തിലും നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഈ നിയമത്തെക്കുറിച്ച്‌ പഠിച്ച്‌ വരികയാണെന്നും അവ‍ര്‍ പറഞ്ഞു.

“നിലവില്‍ സാഹചര്യത്തിൽ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. മാത്രമല്ല നിയമങ്ങൾ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നതിലാണ്  നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച പറ്റിയത്  . ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ അത്  കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും. ആന്ധ്ര മോഡല്‍ നിയമം പഠിച്ച്‌ വരുകയാണെന്നും  ആവശ്യമെങ്കില്‍  അതും കേരളത്തിൽ  നടപ്പിലാക്കുക തന്നെ ചെയ്യും മന്ത്രി പറഞ്ഞു.

ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നത്.

ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്.

ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ഇതുമാത്രമല്ല വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും ചെയ്യും. നിയമ പ്രകാരം  സാമൂഹ്യമാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്സോ കേസുകളാണെങ്കിൽ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.

സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.ഇതിനുപിന്നാലെയാണ് കേരളത്തിന്റെ നടപടിയെക്കുറിച്ചുള്ള മന്ത്രി കെകെ ശൈലജ പ്രസ്‌താവന. വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button