കോല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ബില്‍ പശ്ചിമ ബംഗാളില്‍ ആദ്യം നടപ്പാക്കുമെന്ന് ബിജെപി. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പൗരത്വ ഭേദഗതി ബില്‍ തടയാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ പലതും മമത ഗവണ്മെന്റിന്റെ പിന്തുണയോടെയാണെന്നും ബിജെപി ആരോപിച്ചു.വോട്ട് ബാങ്ക് നഷ്ടമാകുമോ എന്ന ഭീതിയാണ് മമതയുടെ എതിര്‍പ്പിനു പിന്നില്‍. അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ് മമതയുടെ ആശങ്കയെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് പാസാക്കിയതാണെങ്കില്പോലും ഭേദഗതി നിയമം തങ്ങള്‍ നടപ്പാക്കില്ലെന്ന് മമത പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കും. തങ്ങള്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു വ്യക്തിക്കു പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത വ്യക്തമാക്കിയിരുന്നു. അതേസമയം പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അഗ്നിക്കിരയാക്കി. പ്രതിഷേധം തടയാന്‍ ശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ ആക്രമിച്ചതായി റിപ്പോർട്ട് ഉണ്ട്.
‘ശിവസേന രാഹുലിന്റെ സവർക്കർ പരാമർശത്തിൽ പിന്തുണക്കുന്നത് കാത്തിരിക്കുന്നു ‘- ബിജെപി
മുര്‍ഷിദാബാദിലെ ബെല്ദാങ്ക റെയില്‍വേ സ്റ്റേഷനാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിത്. റെയില്‍വേ സ്റ്റേഷന്റെ ഓഫീസും മൂന്ന് കെട്ടിടങ്ങളും അഗ്നിക്കിരയായി. ചെറിയ കുട്ടികളും മറ്റുമാണ് അക്രമങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്
Post Your Comments