ഹൈദരാബാദ്: തിരക്കുള്ള റോഡിലൂടെ പത്തുവയസുകാരന് കാറോടിക്കുന്ന വീഡിയോ പുറത്ത്. കാറില്‍ ആളുകളെ വെച്ചും കൊണ്ടാണ് തിരക്കുള്ള റോഡിലൂടെ കുട്ടി വാഹനമോടിച്ചത്. ഹൈദരാബാദി ഔട്ടര്‍റിങ് റോഡിലാണ് സംഭവം. ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ഥലവും സമയവും തീയതിയും വ്യക്തമാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വാഹന ഉടമയെക്കൊണ്ട് പൊലീസ് ഫൈന്‍ അടപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും വരെ ലഭിക്കും.
https://twitter.com/TigerNeelesh/status/1204054986008588288
Post Your Comments