Latest NewsNews

‘മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നു’ നിര്‍മാതാവ് വേണു കുന്നപ്പള്ളി

പ്രശസ്ത സംവിധായകന്‍ എം പദ്മകുമാര്‍ സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ആദ്യദിനം 23 കോടി കളക്ഷന്‍ നേടി. ചിത്രത്തെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ പുച്ഛത്തോടെ തള്ളുന്നുവെന്നും നിര്‍മാതാവ് വേണു കുന്നപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്. ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കുമെന്നും വേണു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാമാങ്ക വിശേഷങ്ങൾ… ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും ? തന്നെ ആയിരുന്നു ആ യാത്ര…
ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്…
ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്?… അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു? … അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല… കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ?…
ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും… ?

https://www.facebook.com/venu.kunnappilly/posts/2551715814947105

shortlink

Related Articles

Post Your Comments

Related Articles


Back to top button