അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചത്.
ഇവരെ ആഭ്യന്തരമന്ത്രി ബില്ലിന്റെ യഥാർത്ഥ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്തു. സമരക്കാര്‍ക്ക് അമിത് ഷാ നല്കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം മേഘാലയയിലും ആസാമിലും പ്രതിഷേധം തുടരുകയാണ്.
Post Your Comments