![](/wp-content/uploads/2020/04/Alyte.jpg)
കൊച്ചി • ഹൈദരാബാദ്, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കോവിഡ്-19 ബാധിതര്‍ക്കുള്ള സൗജന്യ സേവനങ്ങള്‍ക്കു പിന്നാലെ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ അലൈറ്റ് എമര്‍ജന്‍സി കാബ് സേവനം കൊച്ചിയിലും.
മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനും മെഡിക്കല്‍, ബാങ്കിങ്, പോസ്റ്റ് ഓഫീസ്, ആശുപത്രി സന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായും കാബ് സേവനം ലഭ്യമാകും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആവശ്യ സര്‍വീസുകള്‍ നല്‍കുന്ന മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്കും സേവനം ലഭിക്കും. മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 918589053345 വിളിച്ചാല്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.സിറ്റി പൊലീസിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.
സമൂഹം അപ്രതീക്ഷിതമായ ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഈ പ്രതിസന്ധി മറികടക്കാന്‍ ഒന്നിച്ചുള്ള ശ്രമങ്ങളാണ് ആവശ്യമെന്നും സര്‍ക്കാര്‍ ഇതിനെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും കൊച്ചി പൊലീസിനോടൊപ്പം ഞങ്ങളും സാധ്യമായ എല്ലാത്തരത്തിലും ഇതില്‍ പങ്കാളികളാകുകയാണെന്നും ഈ സേവനത്തിലൂടെ സുരക്ഷിതമായ വൃത്തിയുള്ള അണുവിമുക്ത കാറുകള്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാകുമെന്നും മഹീന്ദ്ര ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാംപ്രവീണ്‍ സ്വാമിനാഥന്‍ പറഞ്ഞു.
Post Your Comments