Latest NewsIndiaNews

പൗരത്വ ഭേദഗതി ബിൽ: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തിടുക്കത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

മെഹുവ മൊയ്ത്രയുടെ ഹര്‍ജി പൗരത്വ ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു മൊയ്ത്രയുടെ ആവശ്യം. ഇത് നിരാകരിച്ച കോടതി സുപ്രീംകോടതി രജിസ്ട്രാര്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ALSO READ: നിർണായകമായ പല ബില്ലുകളും പാസ്സാക്കി; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

മുസ്‌ലിം ലീഗ് ബില്ലിനെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോണ്‍ഗ്രസും അടുത്ത ദിവസം തന്നെ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതിയും ഒപ്പുവെച്ചതോടെ വ്യാഴാഴ്ച മുതല്‍ തന്നെ നിയമം പ്രാബല്യത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button