ശബരിമല: ശബരിമല ക്ഷേത്രത്തില്‍ മണ്ഡലപൂജ ഈ മാസം 27ന് നടക്കും രാവിലെ 10നും 11.40നും ഇടയ്ക്കുള്ള കുഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. രാത്രി അത്താഴപൂജ കഴിഞ്ഞ് 11ന് നട അടയ്ക്കും. 23ന് ആറന്മുള ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര 26നു വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കും. ഇതോടെ 41 ദിവസം നീണ്ട മണ്ഡല കാലത്തിന് സമാപനം കുറിയ്ക്കും.
മണ്ഡലപൂജയുടെ തിരക്കുള്ള 26 നും 27 നും സന്നിധാനത്ത് നെയ്യഭിഷേകത്തിനു സമയം കുറയും. സൂര്യഗ്രഹണം കാരണം 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്ര നട അടച്ചിടുന്നതിനാല്‍ പുലര്‍ച്ചെ 3.20 മുതല്‍ 6.45 വരെ മാത്രമേ നെയ്യഭിഷേകത്തിന് അവസരം ലഭിക്കൂ. ഗ്രഹണം കഴിഞ്ഞ് നട തുറന്ന് ശുദ്ധിക്രിയ നടത്തി ഉച്ചപ്പൂജയ്ക്കു ശേഷം അടയ്ക്കും.
പിന്നെ വൈകിട്ട് 6.20ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷമേ അയ്യപ്പന്മാരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കൂ. 27ന് രാവിലെ 10.11നും 11.40നും മധ്യേയുള്ള കുംഭം രാശിയിലാണ് മണ്ഡലപൂജ. അതിനാല്‍ രാവിലെ 9.30 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. മണ്ഡല പൂജ കഴിഞ്ഞ് അന്നു രാത്രി 10ന് നട അടയ്ക്കുന്നതിനാല്‍ പിന്നീട് മകരവിളക്കിനു നട തുറന്ന ശേഷമേ അഭിഷേകം ഉണ്ടാകൂ. 30ന് വൈകിട്ട് 5ന് ആണ് നട തുറക്കുന്നത്. അന്ന് അഭിഷേകമില്ല. അടുത്ത ദിവസമേ അഭിഷേകത്തിന് അവസരം ലഭിക്കൂ.
Post Your Comments