KeralaLatest NewsNews

എനിക്ക് 21, അവന് 20; വിവാഹാഭ്യര്‍ഥന നടത്തിയ ദിവസത്തെ കുറിച്ച് തുറന്നു പറഞ്ഞ് പൂര്‍ണ്ണിമയുടെ കുറിപ്പ്

വിവാഹ വാര്‍ഷിക ദിനത്തില്‍ ഇന്ദ്രജിത്തിനോടുള്ള പ്രണയം പങ്കുവെച്ച് പൂര്‍ണിമ. ഇവരുടെ പതിനേഴാം വിവാഹവാര്‍ഷികമാണ്. അമ്മ മല്ലിക സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പൂര്‍ണ്ണിമ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

പൂര്‍ണിമയുടെ കുറിപ്പ് വായിക്കാം.

”അന്നാണ് അവന്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒരുമിച്ചുള്ള ആദ്യചിത്രം പകര്‍ത്തിയ ദിവസം. എനിക്ക് 21, അവന് 20. ഞാന്‍ നടിയും അവന്‍ വിദ്യാര്‍ഥിയും. ഈ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. എത്രമാത്രം പ്രണയത്തിലായിരുന്നു നമ്മള്‍..എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു..

”ഈ ചിത്രം പകര്‍ത്തിയത് മറ്റാരുമല്ല, അമ്മ മല്ലികയാണ്. ഈ ചിത്രമെടുക്കുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മക്ക് അറിയാമായിരുന്നോ എന്നെനിക്ക് അതിശയമാണ്. അമ്മയെ ഇപ്പോള്‍ നന്നായി അറിയാവുന്നത് കൊണ്ട്, അത് അറിയാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത്.

”മൂന്ന് വര്‍ഷത്തെ പ്രണയവും പതിനേഴ് വര്‍ഷത്തെ ദാമ്പത്യവും. വിവാഹവാര്‍ഷികാശംസകള്‍”

shortlink

Related Articles

Post Your Comments

Related Articles


Back to top button