Latest NewsKeralaNews

ഒന്നാം വിവാഹ വാര്‍ഷികം ഗംഭീര ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് താര ദമ്പതികള്‍.

Read Also: എന്താണ് ‘സെങ്കോള്‍’? ആരാണ് അത് തയ്യാറാക്കിയത് ? അതിന്റെ പ്രാധാന്യം എന്താണ്?

ക്ഷേത്രത്തിനുള്ളില്‍ കൈയ്യില്‍ പൂമാലയും പിടിച്ചുനില്‍ക്കുന്നു ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു വര്‍ഷം എന്ന് കുറിച്ച് ഹാര്‍ട്ട് ഇമോജിയും ഉള്‍പ്പെടുത്തിയാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.

2022 മെയ് മാസത്തില്‍ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നല്‍കിയിരുന്ന ക്യാപ്ഷന്‍. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും പുറത്തുവന്നു. ഒപ്പം വിമര്‍ശനങ്ങളും. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.

അടുത്തിടെ ‘ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്’എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരാകാറുമുണ്ട് ഗോപി സുന്ദറും അമൃതയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button