KeralaLatest NewsNews

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രം കേരളത്തിൽ

കോട്ടയം: ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകാനൊരുങ്ങി കുമരകം. ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചില്ലുകുപ്പികളില്‍ കുടിവെള്ളവും ജ്യൂസ് കുടിക്കാന്‍ മുളനിര്‍മിതസ്‌ട്രോകളും ഒരുക്കാനാണ് പദ്ധതി. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് വേന്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് (സി.വി.എച്ച്‌.ആര്‍), ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Read also: പ്ലാസ്റ്റിക് തവി, പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങള്‍

ഹോട്ടലുകളില്‍ പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതിന്റെ പ്രാരംഭനടപടിയായി 7000 തുണിബാഗ്‌ വിതരണം ചെയ്തെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. പൂര്‍ണമായും ഹരിതചട്ടം നടപ്പാക്കാന്‍ ശ്രമിച്ചും കുമരകത്തെ ഹോട്ടലുകള്‍ മാതൃകയാകുകയാണ്. സൗരോര്‍ജവൈദ്യുതി, തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണം, കുളിമുറിയിലെ വെള്ളം ശുദ്ധീകരിച്ച്‌ ചെടികള്‍ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.വി.എച്ച്‌.ആര്‍. അംഗങ്ങള്‍ തുടക്കമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button