പ്ലാസ്റ്റിക്ക് നമ്മുടെ നിത്യജീവിത്തില്‍ ഒഴിവാക്കേണ്ടതും ഏറെദോഷമുണ്ടാകുന്ന വസ്തുവുമാണ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ അതിമാരകമായ വിഷവസ്തുകളാണ് പുറത്തുവരുന്നത്. ഇത്തരം കാര്യങ്ങളില്‍ അറിവുണ്ടായിട്ടും നമ്മള്‍ പല തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടുക്കളയില്‍ വരെ ഉപയോഗിക്കുന്നുണ്ട്. അതില്‍ പ്രധാനികളാണ് പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തവി, പ്ലേറ്റ് തുടങ്ങിയവ.
ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുകള്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് കരള്‍ രോഗം, തൈറോയ്ഡ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ ചൂടാക്കുമ്പോള്‍ മാരകമായ വിഷ വസ്തുകളാണ് പുറന്തള്ളുന്നത്. ചൂടാക്കുമ്പോള്‍ പുറത്ത് വരുന്ന ഒളിഗമേസ് എന്ന വസ്തുവാണ് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നത്.
70 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളാണ് ഏറെ അപകടകാരികള്‍ എന്ന് ഗവേഷകര്‍ പറയുന്നുണ്ട്. മനുഷ്യനിര്‍മ്മിതമായ ഈ കെമിക്കല്‍ അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ കരള്‍ രോഗത്തിനും തൈറോയ്ഡിനും രക്തസമ്മര്‍ദ്ദത്തിനും കാന്‍സറിനും വരെ കാരണമാവും. ജെര്‍മന്‍ ഫെഡറല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഫോര്‍ റിസ്‌ക് അസസ്മെന്റ് ആണ് ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Post Your Comments