Latest NewsCarsNewsAutomobile

മാരുതി സുസുക്കിയുടെ വാഹന നിർമാണത്തില്‍ വര്‍ദ്ധനവ്

ന്യൂ ഡൽഹി : വാഹന നിർമാണം വർധിപ്പിച്ച് രാജ്യത്തെ റ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങൾ നിർമിച്ചു. 2018 നവംബറിനെക്കാള്‍ 4.33% അധികം വാഹങ്ങളാണ് നിർമിച്ചത്. യാത്രാ വാഹനങ്ങളുടെ നിർമാണം 1,34,149 ല്‍ നിന്ന് 1,39,084 യൂണിറ്റുകളിലേക്ക് ഉയര്‍ന്നു. 3.67% വളര്‍ച്ചയാണുണ്ടായത്. യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രേസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയുദ്ധേ നിർമാണം 23,038 ല്‍ നിന്ന് 27,187 ലേക്ക് ഉയർത്തി. 18% വർദ്ധിപ്പിച്ചത്. ഇടത്തരം സെഡാനായ സിയാസ് (1,460 ല്‍ നിന്ന് 1,830 ലേക്ക്), ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരി (1,797 ല്‍ നിന്ന് 2,750) എന്നിവയുടെയും ഉല്‍പ്പാദനവും കൂടിയിട്ടുണ്ട്.

Also read : ഈ ആഴ്ച അവസാനിയ്ക്കുമ്പോള്‍ നേട്ടത്തില്‍ തിളങ്ങി ഓഹരി വിപണി : നേട്ടത്തിനു പിന്നില്‍ ആഗോള വിപണിയിലെ ശുഭസൂചനകള്‍

അതേസമയം കോംപാക്റ്റ് വിഭാഗത്തിലെ ഓള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടായി.2018 നവംബറിൽ 30,129 യൂണിറ്റുകളാണ് നിർമിച്ചതെങ്കിൽ ഇത്തവണ 24,052 യൂണിറ്റുകളിലെത്തി. 20.16 ശതമാനമാണ് കുറഞ്ഞത്. 2019 സെപ്റ്റംബറില്‍ മാരുതി സുസുക്കി ഇന്ത്യ ആകെ ഉല്‍പ്പാദനത്തിന്റെ 17.48 ശതമാനമാണ് കുറച്ചത്. ഒക്‌ടോബറിൽ 20.7 ശതമാനം കുറച്ചതോടെ ഉല്‍പ്പാദനം 1,19,337 യൂണിറ്റുകളിലേക്ക് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button