കോട്ടയം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്നത് കടുത്ത നിയമ ലംഘനങ്ങളെന്ന് റിപ്പോർട്ട്.
നിയമങ്ങളൊന്നും പാലിക്കാതെ പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസിലര്‍മാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. സര്‍വകലാശാല ചരിത്രത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത നടപടികള്‍ക്ക് വൈസ് ചാൻസിലര്‍മാരും കൂട്ട് നില്‍ക്കുന്നു.
അദാലത്ത് നടത്താൻ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയതിന് പിന്നാലെ സര്‍വകലാശാല വിസിമാര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. സ്വയം ഭരണാധികാരമുള്ള വൈസ് ചാൻസിലര്‍മാര്‍ക്ക് ചാൻസലറായ ഗവര്‍ണ്ണര്‍ മാത്രമാണ് മേലധികാരി. സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെടി ജലീല്‍ ഇടപെടുന്നു എന്നതിന്‍റെ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. എന്നാലിവിടെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമം കൈയിലെടുത്ത് ഉത്തരവുകള്‍ നല്‍കുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കെ ഷറഫുദ്ദീൻ മന്ത്രി കെടി ജലീലിന്‍റെ ഓഫീസില്‍ നിന്ന് തയ്യാറാക്കിയ ഉത്തരവ് കേരളത്തിലെ സര്‍വകലാശാല വിസിമാര്‍ക്ക് നല്‍കുന്നത്. ഇതിലും മന്ത്രിയെ ഫയലുകള്‍ കാണിക്കണമെന്നും മന്ത്രി ഇടപെടേണ്ട ഫയലുകള്‍ മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ഈ ഉത്തരവ് കിട്ടിയതോടെ സര്‍വകലാശാല വിസിമാര്‍ ഉത്തരവ് അതേപടി അനുസരിച്ച് സര്‍ക്കുലര്‍ ഇറക്കി.
Post Your Comments