KeralaLatest NewsNews

17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം : പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്‌ക്കെന്ന് പറഞ്ഞ് പീഡിപ്പിച്ചവര്‍ മാമിയ്ക്ക് വേണ്ടപ്പെട്ടവരും : മറ നീക്കി പുറത്തുവരുന്നത് കൗമാരക്കാരി നേരിട്ട ചതിയും പീഡന പരമ്പരയും

കൊല്ലം: 17 കാരിയെ 34 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവം, അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് ‘ജോലി’യ്ക്കെന്ന് പറഞ്ഞാണ്. കൊല്ലം അഞ്ചാലുംമൂട്ടിലാണ് ഈ പീഡന പരമ്പര അരങ്ങേറിയത്. പീഡനത്തിനായി മാമിയും കുഞ്ഞമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ ആവശ്യക്കാര്‍ക്കായി കൊല്ലത്തെ ഹൗസ് ബോട്ടുകളിലും എത്തിച്ച് നല്‍കിയതായി വിവരം. റിമാന്‍ഡിലായിരുന്ന പ്രതികളെ ഇന്നലെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡില്‍ വാങ്ങിയതോടെയാണ് കൂടതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

Read Also : ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് പെണ്‍വാണിഭം: വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ സെക്സ് ടോയികളും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും കണ്ടെടുത്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുഞ്ഞമ്മ സബിത, മാമി ലിനറ്റ് (ഷൈനി), ഹോംസ്റ്റേ നടത്തിപ്പുകാരായ ഷിജു, മിനി, കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടില്‍ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടില്‍ പ്രദീപ് (33), പാവുമ്പ തറയില്‍ വീട്ടില്‍ റിനു (33) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

തെളിവെടുപ്പ് ശക്തമാകുന്നതോടെ പ്രതിപ്പട്ടിക നീളുമെന്നും പതിന്നാലുപേരെപ്പറ്റി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്.

പെണ്‍കുട്ടിയുടെ മാമന്റെ ഭാര്യ ലിനറ്റാണ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഫേസ്ബുക്കിലും മറ്റും ദൃശ്യങ്ങള്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ തന്നോടൊപ്പം കൂട്ടിയത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവര്‍ക്കൊപ്പം പോയിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ലിനറ്റിനൊപ്പം ആട്ടോയില്‍ കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം സില്‍വര്‍ പ്‌ളാസ് ലോഡ്ജിലെത്തി.

ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടില്‍ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടില്‍ പ്രദീപ് (33), പാവുമ്പ തറയില്‍ വീട്ടില്‍ റിനു (33) എന്നിവര്‍ അടുത്തുകൂടി. വിശേഷങ്ങള്‍ ചോദിച്ച് മാമിയുമായി കൂട്ടുകൂടിയവര്‍ ഓരോരുത്തരും പെണ്‍കുട്ടിയെ വലയിലാക്കി. രണ്ടാം തവണയും ഇതേ ലോഡ്ജില്‍ എത്തിയപ്പോള്‍ പുറമേ നിന്ന് പലരും വന്നിരുന്നു. ഇവരുടെ വിവരങ്ങള്‍ പെണ്‍കുട്ടിക്ക് വ്യക്തമല്ല. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അമ്മയുടെ അനിയത്തി സബിതയും മാമിക്കൊപ്പം ചേര്‍ന്നതോടെയാണ് പെണ്‍വാണിഭം വിപുലീകരിച്ചത്. പിന്നീട് മയ്യനാട് പുല്ലിച്ചിറ പള്ളിക്ക് സമീപം വീട് വാടകയ്ക്ക് ഹോം സ്റ്റേ നടത്തിവന്ന കരിക്കോട് മങ്ങാട് കിണറുവിള കിഴക്കതില്‍ ഷിജു (35), തിരുവനന്തപുരം പള്ളിക്കല്‍ പാറയില്‍ പടിഞ്ഞാറെപ്പുര വീട്ടില്‍ മിനി (33) എന്നിവരുടെ അടുത്ത് പെണ്‍കുട്ടിയെത്തി. ഇവിടെയും ദിവസങ്ങളോളം പലരും വന്നുപോയിരുന്നു. ഇവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കരുനാഗപ്പള്ളിയിലെ ലോഡ്ജിലെയും കൊട്ടിയത്തെ ഹോം സ്റ്റേയിലെയും രേഖകളില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നേരിട്ട് പങ്കുള്ള ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും ചില ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.

നവംബര്‍ 9ന് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന് പറഞ്ഞ് രാവിലെ പോയ പെണ്‍കുട്ടി രാത്രി തിരിച്ചെത്താഞ്ഞതിനെതുടര്‍ന്ന് അമ്മ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാമിയും കുഞ്ഞമ്മയും ചേര്‍ന്ന് നടത്തിയ വന്‍പെണ്‍വാണിഭത്തിന്റെ ചുരുളഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button