Latest NewsKeralaNews

ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം

മലപ്പുറം: ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്‌വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 17ാം തീയതിയാണ് ഹർത്താലിന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തത്.

എന്നാൽ 17 ന് പ്രഖ്യാപിക്കപ്പെട്ട ഹർത്താൽ ആരാണ് ആഹ്വാനം ചെയ്തതെന്നറിയില്ലെന്ന് പറഞ്ഞ അദ്ദേഹം , . അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ALSO READ: പൗരത്വ ബിൽ പ്രതിഷേധം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി

ഒരു സ്ഥലത്തും നാം അക്രമം നടത്തില്ലെന്ന് പറഞ്ഞ കാന്തപുരം, അക്രമം നടത്താൻ പാടില്ലെന്നും പ്രവർത്തകരെ ഓർമ്മിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും അദ്ദേഹം നൽകി. സുപ്രീംകോടതിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button